Latest News: 2019തിരു ഉത്സവം മാർച്ച്‌ 30മുതൽ ഏപ്രിൽ 8 വരെ       

About Temple

Brief idea about Temple

തെക്കൻ കേരളത്തിൽ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിലുള്ള തഴവ എന്ന ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത് .വടക്ക് ദേശത്ത് നിന്ന് വന്ന ബ്രാഹ്മണർ കുടിയിരുത്തിയ തേവാര മൂർതിയാണ് പുലിമുഖത്തമ്മ. അവർ ആദ്യം ചെങ്ങന്നൂർ, ചെറിയനാട് പുലിമുഖത്ത് മഠത്തിൽ താമസിക്കുകയും, പിന്നീട് തഴവയിലെത്തി വൈന്തമംഗലത്ത് താമസിക്കുകയുമുണ്ടായി .അവിടെനിന്നുമാണ്‌ ഇന്നുകാണുന്ന സ്ഥലത്ത് ദേവിയെ പ്രതിഷ്ഠിച്ചത് .കുളക്കട വടശ്ശേരിമഠം ബ്രഹ്മശ്രീ നാരായണൻ പോറ്റിയാണ്‌ ക്ഷേത്ര തന്ത്രി. മൂലസ്ഥാനമായ പുലിമുഖത്ത് മഠവും ക്ഷേത്രവും ഇപ്പോഴും ചെറിയനാട്ട്‌ നിലനില്ക്കുന്നു. പിൻതലമുറക്കാർ വൈന്തമംഗലത്ത് ഇല്ലത്തിനാണ് ഊരാഴ്മഅവകാശം. അവിടെനിന്നുമാണ്‌ പൂജാദികർമങ്ങൾ നടത്തുന്നത്. ഇപ്പോഴത്തെ തലമുറയിലെ ബ്രഹ്മശ്രീ നീലകണ്ഠൻ നമ്പൂതിരിയെ രക്ഷാധികാരിയാക്കി, എല്ലാ സാമുദായിക അംഗങ്ങൾക്കും വ്യക്തമായ സ്ഥാനം നിർണ്ണയിച്ച് ബൈലോ പ്രകാരം രൂപീകൃതമായ ട്രസ്റ്റ് ആണ് ക്ഷേത്രഭരണം നടത്തുന്നത്. കാലാനുസൃതമായ പുരോഗമനം നല്ലരീതിയിൽ ക്ഷേത്രത്തിൽ നടന്നുവരുന്നു.ക്ഷേത്രത്തിനുമുന്നിൽ എകദേശം ഒരേക്കറോളം വിസ്തൃതിയുള്ള കുളമാണ് പൂർവ്വകാലത്ത് ഉണ്ടായിരുന്നത്. വികസനങ്ങൾ വന്ന് ഇപ്പോൾ 40 സെൻറ് കുളമാണുള്ളത്‌. വിസ്തൃതമായ മൈതാനവും അവിടെ സ്റ്റേജും ക്ഷേത്ര ദർശനത്തുണ്ട്. കുളത്തിന്റെ നവീകരണത്തിന്റെ ഭാഗമായി ചുറ്റും പാറയാൽ സംരക്ഷണഭിത്തി കെട്ടുവാൻ ഏകദേശം 20 ലക്ഷം രൂപയുടെ പദ്ധതിയാണ് ട്രസ്റ്റിനുള്ളത്. ഇപ്പോൾ നിർമ്മാണം നടക്കുന്ന ചുറ്റമ്പലം പൂർത്തിയാക്കി 2017 ജൂൺമാസത്തോടെ ദേവിക്ക് സമർപ്പിച്ചതിനുശേഷം കുളത്തിന്റെ നവീകരണം നടത്തുവാനാണ് ഉദ്ദേശം. പണിനടന്നുവരുന്ന നാലമ്പലത്തിൽ മനോഹരമായ മ്യൂറൽ ചിത്രങ്ങളും ശില്പ്പചാതുര്യമുള്ള തൂണുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. നമസ്ക്കരമണ്ഡപവും പൂർത്തിയായിട്ടുണ്ട്. നാലമ്പലസമർപ്പണത്തോടനുബന്ധിച്ചു ശ്രീകോവിലും, ഉപദേവതകളായ ഗണപതി, ബ്രഹ്മരക്ഷസ്സ്, മാടൻസ്വാമി, യക്ഷിയമ്മ, സർപ്പങ്ങൾ എന്നീ ദേവതാലയങ്ങളും, നൂറ്റാണ്ടുകൾ പഴക്കമുള്ള യക്ഷിപ്പനയുടെ തറയും നവീകരിക്കേണ്ടതുണ്ട്. അടുത്തഘട്ടത്തിൽ ദേവീഹിതപ്രകാരം കൊടിമരവും, ആനക്കൊട്ടിലും, ശാന്തിമഠവും പദ്ധതിയിലുണ്ട്. വലിയ സാമ്പത്തികചിലവ് വരുന്ന ഈ കർമ്മപദ്ധതിയിലേക്ക് വിശ്വാസികളായ നാനാജാതിമതസ്ഥരും സാമ്പത്തിക സഹായം ചെയ്തുവരുന്നു.


Location

ദേശീയപാതയിൽ കരുനാഗപ്പള്ളിയ്ക്കും ഓച്ചിറയ്ക്കും മദ്ധ്യേ പുതിയകാവിൽനിന്നും 3 കിലോമീറ്റർ കിഴക്കോട്ട് വന്നാൽ, തഴവ ആദിത്യവിലാസം ഹൈസ്കൂൾ(AVHS) ജംഗ്ഷനിൽനിന്നും 500 മീറ്റർ വടക്കുമാറി പാതയോരത്ത് ക്ഷേത്രം സ്ഥിതിചെയ്യുന്നു. കിഴക്കുഭാഗത്തുനിന്നും , ശാസ്താംകോട്ടയ്ക്ക് സമീപം ഭരണിക്കാവിൽ നിന്നും ചക്കുവള്ളി, കുറ്റിപ്പുറം, AVHS വഴി ക്ഷേത്രത്തിലെത്താം


ഭരണസമിതി

രക്ഷാധികാരി - ബ്രഹ്മശ്രീ നീലകണ്ഠൻ നമ്പൂതിരി, വൈന്തമംഗലത്ത് ഇല്ലം
അദ്ധ്യക്ഷൻ - ജീവേഷ് പ്രസന്നാലയം
ഉപാദ്ധ്യക്ഷൻ - രാധാകൃഷ്ണൻ അരുണാലയം
കാര്യദർശി - ജഗന്നാഥൻ സൌപർണ്ണിക
സഹകാര്യദർശി - ജയകുമാർ ചക്കാലിൽ പടീറ്റേതിൽ
ഖജാൻജി - രാജു രാജുഭവനം

കമ്മറ്റി അംഗങ്ങൾ:- വിപിൻ മുക്കേൽ, അനീഷ്‌ അനീഷ്ഭവനം, ട്രിജു ആദിക്കാട്ട്, ശിവകുമാർ ശിവകുമാർഭവനം, സുന്ദരേശൻ ഇയ്യാനത്ത് പടീറ്റതിൽ, മനോജ്‌ മല്ലശ്ശേരിത്തറയിൽ, ശ്യാംലാൽ വാലേൽ


Temple Bank Details

SBT Kayamkulam Branch
A/C No: 67032906204
IFSC SBTR0000078

Pooja and Vazhupadu Details

വിശേഷാൽ പൂജകൾ

 • ചിങ്ങം - വിനായകചതുർഥി, മഹാ ഗണപതിഹോമം
 • കന്നി - നവരാത്രി, വിദ്യാരംഭം
 • തുലാം - ആയില്യംപൂജ ,സർപ്പബലി
 • വൃശ്ചികം - മണ്ഡലച്ചിറപ്പ്
 • ധനു - മണ്ഡലച്ചിറപ്പ്
 • മകരം - പറയിടീൽ മഹോത്സവം
 • കുംഭം - ശിവരാത്രി
 • മീനം - മീനാഭരണി തിരുവുത്സവം
 • മേടം - വിഷുക്കണി ദർശനം
 • മിഥുനം - പ്രതിഷ്ഠാ വാർഷികം
 • കർക്കിടകം - രാമായണ മാസാചാരണം

പ്രധാന വഴുപാട് വിവരം

 • പായസം --- Rs 30
 • ഇരട്ടിപ്പായസം --- Rs 50
 • പാൽപ്പായസം --- Rs 40
 • രക്തപുഷ്പാഞ്ജലി --- Rs 40
 • ഭാഗ്യസൂക്തപുഷ്പാഞ്ജലി --- Rs 40
 • ഗണപതിഹോമം --- Rs 75
 • ഭഗവതിസേവ --- Rs 75
 • നെയ്‍വിളക്ക് --- Rs 20
 • ഉദയാസ്തമനപൂജ --- Rs 1001


ക്ഷേത്രദർശന സമയം - രാവിലെ 6 മുതൽ 9വരെ
വൈകുന്നേരം 5:30 മുതൽ 7:30 വരെ

Bank Details

ക്ഷേത്രത്തിലെ എല്ലാ വഴിപാടുകൾക്കും ബാങ്ക് അക്കൗണ്ട്‌ വഴി പണം സ്വീകരിക്കുന്നതാണ്. പണം അയച്ചതിനു ശേഷം താഴെ പറഞ്ഞിരിക്കുന്ന നമ്പറിൽ വിളിച്ചു അറിയിക്കുക. കൃത്യമായി ഈ വഴിപാടുകൾ ദേവിക്കു സമർപ്പിക്കുന്നതാണ്

ക്ഷേത്ര പൂജാദിവിവരങ്ങൾക്ക് - 09947333133, 09961333133

Bank details:- SBT Kayamkulam Branch
A/C 67032906204
IFSC SBTR0000078

Gallery

Photos of Temple

News and Events

2019തിരു ഉത്സവം

2019തിരു ഉത്സവം മാർച്ച്‌ 30മുതൽ ഏപ്രിൽ 8 വരെ 

Contact Us

താങ്കളുടെ വിലപ്പെട്ട നിർദേശങ്ങളും അഭിപ്രായങ്ങളും ആവശ്യങ്ങളും രേഖപ്പെടുത്തൂ